കൊച്ചി: കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെയും പുരാതന കൊല്ലവർഷം കലണ്ടറിനെയും അടയാളപ്പെടുത്തുന്ന 'കാലത്തിന്റെ സ്വർണനൂൽ' ആഘോഷത്തിന്റെ 1200 വർഷങ്ങൾ എന്ന പ്രദർശനം ദർബാർഹാൾ ആർട്ട് ഗ്യാലറിയിൽ നാളെ മുതൽ 31വരെ നടക്കും. 26ന് വൈകിട്ട് 4.30ന് മന്ത്രി പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. കൊല്ലവർഷം കലണ്ടറും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായിരുന്ന കയർ ഉത്പ്പാദനവും അടിസ്ഥാനമാക്കി ഫോട്ടോഗ്രഫിയും പെയിന്റിംഗും ചേർത്ത് തയ്യാറാക്കിയിട്ടുള്ള കലാസൃഷ്ടിയാണ് പ്രദർശനത്തിലുള്ളത്. ബിൽബോർഡ് കലാകാരന്മാരായ പ്രമോദ്,നരേന്ദ്രൻ, മനോജ് എന്നിവർ മുന്നാഴ്ചകൊണ്ടാണ് കലണ്ടർ തയ്യാറാക്കിയത്. ജിൻസൺ എബ്രഹാം, ഹബേല ജോസഫ്, ലക്ഷ്മി വിനോദ്, നിധി ജേക്കബ്ബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു