ആലുവ: ആലുവ യു.സി കോളജിൽ ബിരുദ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ഇംഗ്ലിഷ് അദ്ധ്യാപകൻ ഷെറി ജേക്കബിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥിനി നൽകിയ പരാതി കോളേജിലെ ഇന്റേണൽ കംപ്ലെയ്ന്റ് സെല്ലും ഗവേണിംഗ് ബോഡിയും പരിശോധിച്ച ശേഷമാണ് നടപടി. ഈ അദ്ധ്യാപകനെതിരെ നേരത്തെയും സമാനമായ ആക്ഷേപം ഉണ്ടായിരുന്നു.