varappatty

കൊച്ചി: കേരളത്തിൽ നിർമ്മിച്ച തദ്ദേശീയ ഉത്പന്നങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ''മെയ്ഡ് ഇൻ കേരള ബ്രാൻഡ്' അംഗീകാരം കോതമംഗലം താലൂക്കിലെ വാരപ്പെട്ടി കോക്കനട്ട് ഓയിലിന് ലഭിച്ചു. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ്. വാരപ്പെട്ടി കോക്കനട്ട് ഓയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ആറ് സംരംഭങ്ങൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. മെയ്ഡ് ഇൻ കേരള സർട്ടിഫിക്കറ്റ് ലഭിക്കുന്ന ജില്ലയിലെ ആദ്യ സ്ഥാപനമാണ് വാരപ്പെട്ടി കോക്കനട്ട് ഓയിൽ. ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി പഞ്ചായത്തിലാണ് വാരപ്പെട്ടി കോക്കനട്ട് ഓയിൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. അഗ്മാർക്ക് രജിസ്ട്രഷനുള്ള ഈ സ്ഥാപനം വാരപ്പെട്ടി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.