praveen
പ്രവീൺ

വൈപ്പിൻ: മുനമ്പത്തെ മത്സ്യവ്യാപാരി ബാബുവിനെ കഴിഞ്ഞദിവസം കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി മുനമ്പം തറയിൽവീട്ടിൽ പ്രവീണിനെ (31) മുനമ്പം പൊലീസ് അറസ്റ്റുചെയ്തു. തെളിവെടുപ്പുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുനമ്പം ഡിവൈ.എസ്. പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്‌പെക്ടർമാരായ ടി.കെ. രാജീവ്, എം.ബി. സുനിൽകുമാർ, എൻ.എം. സലിം, എ.എസ്.ഐമാരായ പി.എ. ശ്രീജി, വി.എസ്. സുനീഷ്‌ലാൽ, സി.പി.ഒമാരായ വി.വി. വിനീഷ്, മുഹമ്മദ് യാസർ, ജിബിൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.