കൊച്ചി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 14,19 വാർഡുകളിൽപ്പെട്ട ഇരമല്ലൂർ പാടശേഖരത്തിൽ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 9ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഇരമല്ലൂർ പാടശേഖരത്തിന് സമീപം ചേരുന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനും ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയുമാകും. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ ആശ ദേവദാസ് പദ്ധതി വിശദീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഡി. ആനന്ദബോസ് സ്വാഗതം പറയും.