hema

കൊച്ചി: സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന വിഷയങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ പരാതി നിർബന്ധമല്ലെന്ന് സംസ്ഥാന വനിത കമ്മീഷൻ മുൻ ഡയറക്ടർ സഖറിയ ജോർജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 'സിനിമ രംഗത്തെ മാഫിയ വത്കരണവും സ്ത്രീസുരക്ഷയും' എന്ന വിഷയത്തിൽ എ.ഐ.വൈ.എഫ് എറണാകുളത്ത് ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ടി. ജിസ്മോൻ, മാദ്ധ്യമ പ്രവർത്തക അപർണ സെൻ, ഫാ.അഗസ്റ്റിൻ വട്ടോളി, ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.