പെരുമ്പാവൂർ: ബാലഗോകുലം പെരുമ്പാവൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാശോഭായാത്ര നാളെ നടക്കും. വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശോഭായാത്രകൾ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഗമിക്കും. തുടർന്ന് വൈകിട്ട് 5ന് മഹാശോഭായാത്ര സിനിമാതാരം ദേവനന്ദ ഉദ്ഘാടനം ചെയ്യും. നഗരപ്രദക്ഷിണം ചെയ്ത് ശ്രീധർമ്മശാസ്താ ക്ഷേത്രം മൈതാനിയിൽ സമാപിക്കും. തുടർന്ന് പ്രസാദ വിതരണവും ഉറിയടിയും ന‌ടക്കും. കൃഷ്ണരാധ വേഷങ്ങൾ, പൂത്താലങ്ങൾ, ചെണ്ടമേളങ്ങൾ, ഭജന, നിശ്ചലദൃശ്യങ്ങൾ എന്നിവ ഉണ്ടാകുമെന്ന് രക്ഷാധികാരി അഡ്വ. എൻ. അനിൽകുമാർ, ഭാരവാഹികളായ ശ്രീകുമാർ തമ്പി, ഡോ. വിജയകുമാരി, അഡ്വ. എച്ച്. ഗോപകുമാർ, ജി. ഗോപകുമാർ എന്നിവർ അറിയിച്ചു.