പറവൂർ: നടന്നുപോകുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ കെടാമംഗലം കണ്ണൻപറമ്പിൽ വിജേഷിനെ (30) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 21ന് രാവിലെ രംഗനാഥ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള റോഡിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ഇരുചക്രവാഹനത്തിലെത്തിയ വിജേഷ് കടന്നുപിടിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.