മൂവാറ്റുപുഴ : മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. അസീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സപ്ലൈകോ സി.എം.ഡി പി.ബി. നൂഹ് മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ എൽദോ എബ്രഹാം ആദ്യ കിക്ക് നിർവഹിച്ചു. പി .എ .ബഷീർ, പി .എം. ഷാജി, അലി മേപ്പാട്ട്, മുഖ്യസംഘാടകരായ അസീസ് കുന്നപ്പിള്ളി, ഷാജി ഫ്ലോട്ടില, പി.ബി. അസീസ്, സഹീർ മേനാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി. പി.കെ. ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ട് ഇന്ന് വൈകിട്ട് നാലിന് ഡീൻ കുര്യാക്കോസ് എം.പി നാടിന് സമർപ്പിക്കും. ഡോ. പി. ബി. സലീം ചടങ്ങിൽ മുഖ്യ അതിഥിയാകും. സമാപന ചടങ്ങിൽ ഹൈദരാബാദ് എഫ്.സി. താരം മുഹമ്മദ് റാഫി, മുൻ കേരള സന്തോഷ് ട്രോഫി താരം സലിം കുട്ടി, മോഹൻ ബഗാൻ ക്യാപ്റ്റൻ സുഭാഷിഷ് റോയ് എന്നിവർ മുഖ്യാതിഥികളാകും.