fed
ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ ദേശീയ സമ്മേളനം കൊച്ചി ആശിർ ഭവനിൽ മുൻ എം.പി. എ.സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു. ഡി.പി.ഡിബിൻ, അലി അക്ബർ, പി.വൈ.വർഗീസ്, പി.എൻ.നന്ദകുമാരൻ നായർ, പി.ആർ.ഷിമിത്ത്, എൻ.എൻ.ബൈജു, പി.എച്ച്.വിനീത, ഷാജു ആന്റണി, പി.കെ.ഗായത്രി, കെ.എസ്.രമ, സി.എ.സരസൻ തുടങ്ങിയവർ സമീപം

കൊച്ചി: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ പതിനാറാം ദേശീയ സമ്മേളനം എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് പി.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അലി അക്ബർ, എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്ത്, ബി.ഇ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് സദാശിവൻ പിള്ള, എഫ്.ബി.ആർ.എഫ് ജനറൽ സെക്രട്ടറി പി.എൻ. നന്ദകുമാരൻ നായർ, ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സിയാവുദ്ധീൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ എഫ്.എസ്.ഇ.ടി.യു ജില്ലാ സെക്രട്ടറി ഡിബിൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സി.എ. സരസൻ നന്ദിയും പറഞ്ഞു.