പെരുമ്പാവൂർ: ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ. പെൻഷണേഴ്‌സ് വെൽഫയർ അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം അഖിലേന്ത്യാ ഉപദേഷ്ടാവ് പി.എസ്. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എം. പുഷ്‌കരൻ, പി.ആർ. വിജയൻ, കെ.എ. ആന്റണി, എ.പി. സരസ്വതി, ആർ.എൻ. പടനായർ, സി.എ. നാരായണൻ നായർ, പി.കെ.പി. നായർ എന്നിവർ സംസാരിച്ചു.