jayan-accident-death
ജയൻ

പറവൂർ: മകനോടൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ റോഡിൽവീണ് പിതാവ് മരിച്ചു. പുത്തൻവേലിക്കര ശങ്കരമംഗലത്ത് ജയനാണ് (62) മരിച്ചത്. ഹൃദ്‌രോഗിയായ ജയൻ മകനോടൊപ്പം തൃശൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ പൊയ്യഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മകൻ: ജെസിൻകുമാർ.