പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 2024-2025വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്കുള്ള യോഗ പരിശീലന പരിപാടിയിൽ ചേരാനെല്ലൂർ ഗവ. ഡിസ്പെൻസറിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ യോഗ പരിശീലകനെ ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എൻ.വൈ.എസ് ബിരുദമോ, എം.എസ്.സി./എം.ഫിൽ (യോഗ)എന്നിവയോ പി.ജി ഡിപ്ലോമ ഇൻ യോഗ ഫിറ്റ്നസോ ഉണ്ടായിരിക്കണം. അപേക്ഷകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ചേരാനെല്ലൂർ ഗവ ആയുർവേദ ഡിസ്പെൻസറിയിൽ സമർപ്പിക്കണം.