കൊച്ചി: വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പെക്സ് ബോഡിയായ എഡ്രാക് നിർമ്മിച്ചുനൽകുന്ന ഭവനനിർമ്മാണ സഹായഫണ്ടിലേക്ക് വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകൾ സമാഹരിച്ച 25ലക്ഷംരൂപയുടെ ചെക്ക് മേഖലാ ഭാരവാഹികൾ ജില്ലാ സമിതിക്ക് കൈമാറി.
എഡ്രാക്ക് പ്രസിഡന്റ് പി. രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, ട്രഷറർ മനോജ് ഭാസ്‌കർ, അഡ്വ. ഡി.ജി. സുരേഷ്, ആർ. നന്ദകുമാർ, പി.വി. അതികായൻ, ശ്രീദേവി കമ്മത്ത്, തങ്കമണി, മനോഹരൻ, പൊന്നമ്മ പരമേശ്വരൻ, അഡ്വ.സി..എം. നാസർ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.