പെരുമ്പാവൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പെരുമ്പാവൂരിൽ ഭക്തിനിർഭരമായ മഹാ ശോഭായാത്ര നടക്കും. വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകൾ പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സംഗമിച്ച് വൈകിട്ട് 5ന് മഹാ ശോഭായാത്രയായി പ്രയാണം ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം മൈതാനിയിൽ സമാപിക്കും. ശോഭായാത്ര ക്ഷേത്രമൈതാനിയിൽ എത്തിച്ചേരുമ്പോൾ പ്രസാദ വിതരണവും ഉറിയടിയും ഉണ്ടായിരിക്കുമെന്ന് ആഘോഷ സമിതി രക്ഷാധികാരി അഡ്വ. എൻ. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.