അങ്കമാലി: ജില്ലാ സീനിയർ നീന്തൽ മത്സരങ്ങളിൽ വിശ്വജ്യോതി സ്‌കൂൾ ടീമിന് മിന്നും വിജയം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും ഓവറോൾ രണ്ടാം സ്ഥാനവും ടീം കരസ്ഥമാക്കി. 14 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പത് സ്വർണവും 15 വെള്ളിയും 11 വെങ്കല മെഡലുകളും കുട്ടികൾ നേടി. ജോസഫ് വി. ജോസ്, നിക്കോൾ പോളി, ഗായത്രി ദേവ്, ഇന്ദ്രാണി എം. മേനോൻ, പൂർണിമ ദേവ്, അലീന ജെറാൾഡ്, ജോത്സ്ന ജെറാൾഡ്, ഗൗരി ജയേന്ദ്രൻ, റിച്ചാർഡ് ജോൺ ജിജോ എന്നിവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ നീന്തൽ മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട്, പ്രിൻസിപ്പൽ റീന രാജേഷ്, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ്, പരിശീലകൻ അനിൽകുമാർ എന്നിവർ മെഡൽ ജേതാക്കളെ അനുമോദിച്ചു.