national

അങ്കമാലി: അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ ഒരുക്കിയ എ.എസ്.എം.ഇ - ഇ.എഫ്.എക്സ് സാങ്കേതിക മേളക്ക് തുടക്കമായി. സമ്മേളനം ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി ഉത്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷനായി. നൂറിലേറെ കോളേജുകളിലെ മുന്നൂറ് പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു. ഐ ആം ത്രീഡി വിഭാഗത്തിൽ കർണാടക ബെൽഗാവി കെ.എൽ.എസ് ഗോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഒന്നാം സ്ഥാനവും എം.എ കോളേജ് കോതമംഗലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എലിവേറ്റർ പിച്ച് മത്സരത്തിൽ അക്മൽ അമാനി ടി.കെ.എം കോളേജ്, കൊല്ലം ഒന്നാം സ്ഥാനവും, അഭിജിത് എം ബി സെൻറ് ജോസഫ്സ് എൻജിനിയറിംഗ് കോളേജ് പാലാ രണ്ടാം സ്ഥാനവും നേടി. ഫ്ലൈ ഹൈ മത്സരത്തിൽ കർണാടക ബെൽഗാവി കെ.എൽ.എസ് ഗോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഒന്നാം സ്ഥാനവും, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് രണ്ടാം സ്ഥാനവും, ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അങ്കമാലി മൂന്നാം സ്ഥാനവും നേടി വിജയികൾക്കുള്ള സമ്മാനങ്ങൾ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. സുമൻലാൽ വിതരണം ചെയ്തു. ഡോ.ലിജോ പോൾ, ഡോ. പി .ആർ മിനി, ഡോ. സുമൻലാൽ, ഡോ. ടി. എം. ഹരീഷ്, അനൂപ് ശങ്കർ, ഫിസാറ്റ് എ.എസ്.എം.ഇ ചെയർമാൻ ബി.ബി. അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.