അങ്കമാലി : മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിലെ 2023-24 വർഷത്തെ വിദ്യാർത്ഥിനികളുടെ ബിരുദ ദാന ചടങ്ങ് നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. കോളേജ് മാനേജർ സി. ആഷ്‌ലി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഷെമി ജോർജ്, റിനു കെ. ലൂയിസ്, ഡോ. കെ.എസ്. സിന്ധു എന്നിവർ പ്രസംഗിച്ചു.