നെടുമ്പാശേരി: കുന്നുകര റൂറൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി പൂവ് കൃഷിയുടെ വിളവെടുപ്പ് ഫാ. ജോഷി വെഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. ജോയി അദ്ധ്യക്ഷനായി. സെക്രട്ടറി എ.സി. അമ്പിളി, വി.എ. ഡേവിസ്, കെ.സി. ജോർജ്, വിനോജ്, ഷഹന എന്നിവർ സംസാരിച്ചു. കുന്നുകര ചെറുപുഷ്പം ചാപ്പലിനോട് ചേർന്ന് 10 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. നേരത്തെ ഇവിടെ പച്ചക്കറി കൃഷിയും ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.