മൂവാറ്രുപുഴ: മാനവ സഹോദര്യത്തിന്റെ മഹത്തായ മാതൃകകളാണ് മസ്ജിദുകളെന്ന് പാണക്കാട് സയ്യിദ് സാബിഖലി തങ്ങൾ പറഞ്ഞു. പായിപ്ര സൊസൈറ്റിപടിയിലെ അന്നൂർ ജുമാമസ്ജിദിന്റെ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എൻ.എം. ഇബ്രാഹിം നെട്ടിളംകുഴി അദ്ധ്യക്ഷനായി. പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ഷിയാസ് ബദരി മുഖ്യപ്രഭാഷണം നടത്തി. ജാമിയ ഹുസൈനിയ ഇസ്ലാമിക് കോളേജ് ചെയർമാൻ എസ്.എം. റഫീഖ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. പോയാലി ജുമാ മസ്ജിദ് ഇമാം ഹാരിസ് ഷാമിൽ ഇർഫാനി, വാർഡ് മെമ്പർ സക്കീർ ഹുസൈൻ, അബ്ദുറഹ്മാൻ മൗലവി, അബൂബക്കർ ഫൈസി, പി .കെ .ഹമീദ് ഹാജി, അമീൻ മൗലവി, ജമാൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, അഡ്വ. എൽദോസ് പി. പോൾ, പായിപ്ര കൃഷ്ണൻ, സി.കെ. ഉണ്ണി, ഷാൻ പ്ലാകുടി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഫി മുതിരക്കാലയിൽ, കെ.കെ. ശ്രീകാന്ത്, എം.എ മുഹമ്മദ് ഹാജി, എം.എസ്. ശ്രീധരൻ, കെ.എം. രാജ് മോഹൻ, ടി.എം. മുഹമ്മദ്, മക്കാർ അബ്ദുറഹ്മാൻ, ഷബീർ തച്ചേത്ത്, അലി പായിപ്ര, ലത്തീഫ് പറക്കുന്നത്, സലാം കുളക്കാടൻ കുഴി, നജീബ് തച്ചേത്ത് എന്നിവർ സംസാരിച്ചു.