colour

തൃപ്പൂണിത്തുറ: ശ്രീകൃഷണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കൊച്ചിൻ ദേവസം ബോർഡും എ.എം.ഒ ആർട്ട് ഗ്യാലറിയും ചേർന്ന് സംഘടിപ്പിക്കുന്ന മയിൽപ്പീലി എന്ന തത്സമയ മ്യൂറൽ ചിത്രരചനയും ചിത്ര പ്രദർശനവും ഇന്ന് രാവിലെ 8 ന് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര മുറ്റത്ത് നടത്തും. എ.എം.ഒ ആർട്ട് ഗ്യാലറിയുടെ 50-ാമത് ചിത്രപ്രദർശനത്തിൽ 13 ചിത്രകാരൻമാർ ശ്രീകൃഷ്ണന്റെ ജനനം, കുട്ടിക്കാലം, കൗമാരം ഉൾപ്പടെയുള്ള വിവിധ ഭാവങ്ങൾ തത്സമയം വരച്ച് പ്രദർശിപ്പിക്കും. വൈകിട്ട് ചിത്രങ്ങളുടെ നേത്രോൻമീലനവും നടത്തും. സിനി ആർട്ടിസ്റ്റ് അതിഥി രവിയും സാജു നവോദയയും ചേർന്ന് ഉദ്ഘാടനം ചെയ്യും.