കൊച്ചി: എസ്. രമേശൻ നായർ കാവ്യലോകത്ത് ഒരനുകരണീയ മാതൃകയാണെന്ന് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. ഗാനരചയിതാവ് എന്ന നിലയിലും ഭക്തകവി എന്ന നിലയിലും അറിയപ്പെട്ട രമേശൻ നായർ ഗുരുപൗർണമി എന്ന ഒറ്റ കൃതിയിലൂടെ മഹാകവി പട്ടത്തിലേക്കു ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്. രമേശൻ നായർ പുരസ്കാരസഭയുടെ കവിതാ പൗർണമി പുസ്തകപ്രകാശനവും പുരസ്കാര സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം സഹോദരസൗധത്തിൽ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെണ്ണല മോഹനൻ, ഇ. എം. ഹരിദാസ്, ലിജി ഭരത്, പി. എസ്. ഷിബു എന്നിവർ സംസാരിച്ചു. ഡോ.വി.നവ്യ, വിജയകുമാർ മിത്രാക്കമഠം എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.