തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ ബ്ലോക്ക് ഇടക്കാല കൗൺസിൽ യോഗം ഗവ. ഗേൾസ് ഹൈസ്കൂൾ ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. ടി.കെ. മനോഹരൻ, ടി. പ്രസന്ന, ഡോ. ആർ. ശശികുമാർ, പി.ജി. രാജൻ, തങ്കമണി, എം.കെ. ഗോപാലകൃഷ്ണൻ, എം.ജെ.എസ്. ജോളി, എം.ജെ. ബാബു, എ. രവീന്ദ്രൻ, സി.എസ്. സുഭദ്ര, വി.കെ. ജയന്തി, പി.വി. ഇന്ദിരാദേവി എന്നിവർ സംസാരിച്ചു.