കൊച്ചി: എസ്.ആർ.വി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ 'ഒപ്പം ' 2024 ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയായി പായസ ചലഞ്ച്, ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ,ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ബോധവത്കരണ ക്ലാസുകൾ, ജെൻഡർ പാർലമെന്റ് സംവാദം, ലഹരിവിരുദ്ധ പ്രതിജ്ഞ പ്രവർത്തനമായ സെൽഫി ബൂത്ത്, ലിംഗ സമത്വ പ്രതിജ്ഞ എടുക്കലും ജ്വാല തെളിയിക്കലും എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം പ്രിൻസിപ്പൽ ജിൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അജിമോൻ പൗലോസ്, പ്രോഗ്രാം ഓഫീസർ ലക്ഷ്മി സുധാകർ, ജിഷാ ഷേണായി, വി.ജി. ചിത്ര, ഷോബി ദാസ്, എം.ജി. പ്രസാദ്, അനു വർഗീസ്, എസ്. ജയലക്ഷമി, അസിൻ ലൂസി, മുഹമ്മദ് സൂഫിയാൻ എന്നിവർ നേതൃത്വം നൽകി.