ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ്, വിദ്യാഭ്യാസ ധനസഹായ വിതരണവും സംഘടിപ്പിച്ചു. കരയോഗം തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ആദരിച്ചു. പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി മെമ്പർ വി.ജി. രാജഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, പി. നാരായണൻ നായർ, കെ. ജയ, ജെ. ഹരികുമാർ, എം.വി. വിപിൻ, പി.എസ്. വിജയലക്ഷ്മി, അനിൽ എം. പിള്ള, എം.ആർ. അരവിന്ദ് എന്നിവർ സംസാരിച്ചു. എം.ജി. ശ്രീകുമാർ, അനിത ചന്ദ്രൻ, ശ്വേത സുരേഷ് നായർ, ദയ മധു, അഞ്ജലി അനിൽ എന്നിവരെയും ആദരിച്ചു.