hema

കൊച്ചി: സിനിമാ മേഖലയിലെ അതിക്രമങ്ങളെ തുറന്നുകാട്ടി പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. അങ്ങേയറ്റം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ആരോപണം നേരിടുന്നവരുടെ ചേരിയിൽ സർക്കാരിന്റെ ഭാഗമായവരുമുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ നിയന്ത്രണത്തിലുള്ള അന്വേഷണമല്ല, കോടതി മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. ഹേമ കമ്മിറ്റി ആവശ്യപ്പെട്ടതിൽ അധികം ഭാഗങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം തന്നെ അട്ടിമറിശ്രമം നടന്നതിന്റെ സൂചനയാണെന്ന് എൻ.എ. മുഹമ്മദ് കുട്ടി പറഞ്ഞു.