കൊച്ചി: മദർ തെരേസയുടെ ജന്മദിനത്തോടനുബന്ധിച്ച് അനാഥ അഗതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കലൂർ റിന്യൂവൽ സെന്ററിൽ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും. മേയർ എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ , ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, മെമ്പർ സിസ്റ്റർ മെറിൻ, മെമ്പർ സെക്രട്ടറി എം.കെ. സിനുകമാർ എന്നിവർ സംസാരിക്കും.