ആലുവ: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ആലുവ ബി.ആർ.സിയിൽ കിടപ്പു രോഗികളായ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഡയപ്പർ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. നിരവധി സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്. എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്‌സൽ കുഞ്ഞുമോൻ, ജില്ലാ ബധിര ഫോറം ഭാരവാഹികൾ എന്നിവർ 20,000 ഡയപ്പറുകൾ കൈമാറി.