കൂത്താട്ടുകുളം: തിരുമാറാടി മഹാദേവ ക്ഷേത്രത്തിലെ സർപ്പപ്രതിഷ്ഠാദിന മഹോൽസവം പാമ്പ്മേയ്ക്കാട്ട് മന ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പൂജാ ചടങ്ങുകളിൽ ഉദയൻസ്വാമി, അഭിജിത് സ്വാമി ഇരിങ്ങാലക്കുട, ഉണ്ണികൃഷ്ണൻ നമ്പൂതിരി, സോമൻ സുനിൽ എന്നിവർ സഹകാർമ്മികരായിരുന്നു. രാവിലെ സർപ്പപൂജയും നൂറും പാലും സമർപ്പണവും നടന്നു. വൈകുന്നേരം സർപ്പബലിയും നടന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് മഹാ ശോഭയാത്ര, ഉറിയടിമൽസരം എന്നിവ നടക്കും.