കൊച്ചി: ഗ്രാൻഡ് മാസ്റ്റർ തീർത്ഥാ വിവേകിന് ഭാരതീയം 2024 പുരസ്കാരം. ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസിന്റെ (ഒഫ്സ) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഇരുപത്തഞ്ചോളം ദേശീയ ഭക്ഷ്യസുരക്ഷാ ബോധവത്കരണ വെബിനാറുകൾക്ക് നേതൃത്വം നൽകുകയും വെബിനാർ മോഡറേറ്ററാവുകയും ചെയ്തതിനാണ് പുരസ്കാരം. അദ്ധ്യാപകരുടെയും പീഡിയാട്രിക് ഡോക്ടർമാരുടെയും സഹകരണത്തോടെയാണ് തീർത്ഥ ബോധവത്കരണം നടത്തുന്നത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ജവാഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ ശ്രീ ഗണപതിമഠത്തിൽ തീർത്ഥ വിവേക് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.