വൈപ്പിൻ: ശ്രീകൃഷ്ണജയന്തി ദിനമായ ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നടക്കുന്ന ശോഭായാത്രകളിൽ രാധാകൃഷ്ണ വേഷധാരികളായ ബാലികാബാലന്മാർ ഉൾപ്പെടെ നൂറു കണക്കിന് ഭക്തർ അണിനിരക്കും. വാദ്യസംഘങ്ങളും ഭജനസംഘങ്ങളും കൃഷ്ണരഥവും നൃത്തസംഘങ്ങളുമായി 4 മണിയോടെ വിവിധ ക്ഷേത്രങ്ങളിൽനിന്ന് പുറപ്പെടുന്ന ശോഭായാത്രകൾ സന്ധ്യയോടെ പ്രധാന ക്ഷേത്രങ്ങളിൽ സമാപിക്കും. പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം,കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്രം, എടവനക്കാട് അണിയൽ ക്ഷേത്രം, നായരമ്പലം ശങ്കരനാരായണ ക്ഷേത്രം, ഞാറക്കൽ ബാലഭദ്രദേവി ക്ഷേത്രം, എളങ്കുന്നപ്പുഴ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം, കാളമുക്ക് മല്ലികാർജുന ക്ഷേത്രം, പുതുവൈപ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുതുവൈപ്പ് അയോദ്ധ്യപുരം ശ്രീരാമ ക്ഷേത്രം, നെടുങ്ങാട് ദുർഗാദേവി ക്ഷേത്രം എന്നിവിടങ്ങളിലാണ് സമാപനം.