ആലുവ: ആലുവയിൽ ബൈക്ക് യാത്രക്കാരന്റെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. മാർക്കറ്റ് റോഡിനും അൻവർ ആശുപത്രി പരിസരത്തിനും ഇടയിൽവച്ചാണ് ശ്രീമൂലനഗരം ആനാട്ടിൽ വീട്ടിൽ സജീവിന്റെ പേഴ്സ് നഷ്ടമായത്. എ.ടി.എം കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, 4000 രൂപ എന്നിവ ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവർ 9048808070 എന്ന നമ്പറിൽ അറിയിക്കണം.