മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതി(അന്യസംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി) പായിപ്ര പഞ്ചായത്തിൽ നടപ്പിലാക്കി . സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം അടിസ്ഥാനമാക്കി മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ചങ്ങാതി പദ്ധതി. ഇതിന്റെ ഭാഗമായി മരങ്ങാട്ട് പ്ലൈവുഡ് കമ്പനിയിൽ നടന്ന ചങ്ങാതി മികവുത്സവം പരീക്ഷയിൽ 269 പേർ പങ്കെടുത്തു. വിജയികൾക്ക് സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റുകൾ നൽകും. പായിപ്ര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസീസ് മരങ്ങാട്ട് അദ്ധ്യക്ഷനായി.