പള്ളുരുത്തി: ഭാരതീയ വ്യാപാരി വ്യവസായി സംഘം കൊച്ചി താലൂക്കിൽ പള്ളുരുത്തി യൂണിറ്റ് രൂപീകരിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ധനജേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബെന്നി ഫ്രാൻസിസ്, താലൂക്ക് കമ്മിറ്റി സെക്രട്ടറി വി.സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് പി.ബി. സുജിത്ത്,​ സി.ജെ ഗോഡ്വിൻ, വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ, എൻ.എം. രാജേഷ്, എൻ.പി. വിനു. സെക്രട്ടറി അജിത്ത് ഷൺമുഖൻ, ജോയിന്റ് സെക്രട്ടറി എൻ.ടി. മനോജ്, വിജയകുമാർ, സിജി ഇടക്കൊച്ചി,​ ട്രഷറർ എൻ.വി.തിലകൻ തുടങ്ങിയവർ സംബന്ധിച്ചു.