പറവൂർ: മൂത്തകുന്നം ലയൺസ് ക്ളബ് ചാർട്ടർ ആഘോഷത്തോടനുബന്ധിച്ച് ഓട്ടോറിക്ഷകളിൽ ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി. പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് വിതരണോദ്ഘാടനം നടത്തി. എ. അരുൺ അദ്ധ്യക്ഷനായി. ഷജിത്ത് മനോഹർ, എം.എം. തമ്പി, വി.കെ. മണി തുടങ്ങിയവർ സംസാരിച്ചു. ചാർട്ടർ അംഗങ്ങളായ സുരേന്ദ്രൻ, എം.ആർ. വേണുഗോപാൽ, പി.എൻ. ശ്രീകുമാർ, ബിബിൻ സി. ബോസ് . ബി. അനിൽ, ബാലസുബ്രമണ്യം എന്നിവരെ ആദരിച്ചു.