പറവൂർ: റോട്ടറി ക്ലബ് ഒഫ് ഗ്രേറ്റർ കൊച്ചിൻ പുത്തൻവേലിക്കര താലൂക്കാശുപത്രിയിലേക്ക് അത്യാധുനിക ഉപകരണങ്ങൾ കൈമാറി. അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ, ഓട്ടോമാറ്റിക്ക് അനലൈസർ, ഫിസിയോ തെറാപ്പി മെഷീൻ, ഹോർമോൺ അനലൈസർ എന്നിവയാണ് നൽകിയത്. ഉപകരണങ്ങൾ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ് ഏറ്റുവാങ്ങി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷയായി. എ.എസ്. അനിൽകുമാർ, അഡ്വ. ഷെബീർ അലി, ഡോ. പി. ശോഭ, ഡോ. കെ. സവിത, ഡ്യൂയി ജോൺ, എ.ആർ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.