functn

കൊച്ചി: തമ്മനം വിനോദ സീനിയർ സിറ്റിസൺ കൂട്ടായ്മയും പിറന്നാൾ ആഘോഷവും 53-ാം ഡിവിഷൻ കൗൺസിലർ സി.ഡി.ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ കൂട്ടായ്മ വൈസ് ചെയർപേഴ്‌സൺ മേരി ജോസഫ് അദ്ധ്യക്ഷയായിരുന്നു. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സുമ സുന്ദരൻ, കെ.എൻ. ലെനിൻ, കെ.പി. ജോസഫ്, പി.ജെ. ജോസഫ്, പി.ജെ. വില്യംസ്, കെ.കെ. രവീന്ദ്രൻ, എം.എ. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.