പറവൂർ: കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി വെളിയത്തുനാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന കൂൺ കർഷകസംഗമവും കാർഷിക സെമിനാറും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. കൂൺ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ. എ.വി. മാത്യു, കൂൺകൃഷി സ്ത്രീകൾക്കുള്ള സുസ്ഥിര വരുമാനം എന്ന വിഷയത്തിൽ പി.പി. ചിത്രലേഖ, കൂൺക്കൃഷിയിലെ അനുഭവങ്ങൾ എന്ന വിഷയത്തിൽ ജിത്തു തോമസ് എന്നിവർ ക്ലാസെടുത്തു. വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ജയചന്ദ്രൻ, വി.എം. ശശി, എം.പി. വിജയൻ, പി.എ. അബൂബക്കർ, ജോർജ് മേനാച്ചേരി, വി.എസ്. വേണു, ഇന്ദു പി. നായർ തുടങ്ങിയവർ സംസാരിച്ചു.