ചെന്നൈ: ജൈവ വൈവിദ്ധ്യ സംരക്ഷണം മുതൽ കാലാവസ്ഥ പ്രതിസന്ധി വരെയുള്ള വെല്ലുവിളികളെ നേരിടുന്നതിനായി ശാസ്ത്ര, സാങ്കേതികവിദ്യ മേഖലകളിൽ അമേരിക്കയും ഇന്ത്യയുമായുള്ള പങ്കാളിത്തം നിർണായകമാണെന്ന് യു.എസ്.എയിലെ സമുദ്ര, ആഗോള ശാസ്ത്രകാര്യ വകുപ്പ് ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജെന്നിഫർ ആർ. ലിറ്റിൽജോൺ പറഞ്ഞു. ശാസ്ത്രം,, ഹരിത സാങ്കേതികവിദ്യ, കാലാവസ്ഥ, പ്രതിരോധശേഷി വികസനം, നദികളുടെ പുനരുദ്ധാരണം തുടങ്ങിയ മേഖലകളിലെ യു.എസ്.-ഇന്ത്യ സഹകരണത്തെ കുറിച്ച് പൗരപ്രമുഖർ, ബിസിനസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുമായി അവർ ചർച്ച നടത്തി. സൗരോർജ സാങ്കേതികവിദ്യ കമ്പനിയായ ഫസ്റ്റ് സോളാറിന്റെ ശ്രീപെരുമ്പത്തൂരിലെ ഫാക്‌ടറിയും ഐ.ഐ.ടി ചെന്നൈ റിസർച്ച് പാർക്കും ജെന്നിഫർ സന്ദർശിച്ചു.