mudakkuzha

കുറുപ്പംപടി: 91-ാം വയസിൽ പരീക്ഷയുടെ മധുരവും കയ്പുമറിഞ്ഞ് മുടക്കുഴ പെട്ട മല കുഞ്ചാട്ട് കുട്ടപ്പൻ. നവചേതന സാക്ഷരത തുല്യത നാലാം തരം പരീക്ഷയാണ് ഇന്നലെ പെട്ടമല ടി. വി. കോസ്ക്ക് കേ ന്ദ്രത്തിലെത്തിയെഴുതിയത്.

സംസ്ഥാനമൊട്ടാകെ നവചേതന സാക്ഷരത തുല്യത പരീക്ഷ നടന്ന ഇന്നലെ കേന്ദ്രത്തിലെ 26 പേർക്കൊപ്പമാണ് കുട്ടപ്പൻ പരീക്ഷയെഴുതിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. പി അവറാച്ചൻ മുതിർന്ന പഠിതാവായ കുട്ടപ്പന് ചോദ്യപേപ്പർ നൽകി നവചേതന നാലാം തുല്യത പരീക്ഷയുടെ ഉദ്ഘാടനം നിർവഹിച്ചു.