krihna

കൊച്ചി : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം എളംകുളം സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദുർഗാനഗർ ആലിങ്കൽ ദുർഗാക്ഷേത്രത്തിലും കടവന്ത്ര ദേവീക്ഷേത്രത്തിലും വൃക്ഷപൂജ നടത്തി. എളംകുളത്ത് സി.വി. സജിനി മുഖ്യപ്രഭാഷണം നടത്തി. പി.ബാബുരാജ് തച്ചേത്ത്, എ. ഹരിശങ്കർ, ശ്യാമളകുമാരി എന്നിവർ സംസാരിച്ചു.

കടവന്ത്ര ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി ശിവപ്രസാദ് കണ്ണൻ മുഖ്യകാർമ്മികത്വം വഹിച്ചു. സ്വാഗത സംഘം രക്ഷാധികാരി പി.കൃഷ്ണദാസ്, ഉപാദ്ധ്യക്ഷൻ മധു എടനാട്ട്, എൻ.പി. അനിൽകുമാർ, സുബ്രഹ്മണ്യ അയ്യർ, ആഘോഷ പ്രമുഖ് വി.രാജേഷ് എന്നിവരും കടവന്ത്ര ദേവീക്ഷേത്രത്തിലെ ആദ്ധ്യാമിക പഠന കേന്ദ്രത്തിലെ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.