പിറവം: തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് മനയ്ക്കതാഴം പഴുക്കാമറ്റം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. വി.ജി. രവി , സുനിൽ രാജ്, മോഹനൻ, സജി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.