skoda

കോട്ടയം: സ്‌കോഡ ഓട്ടോ അടുത്ത വർഷം അവതരിപ്പിക്കുന്ന കോംപാക്ട് എസ്‌.യു.വി കൈലാക്ക് (Kylaq) അണിയറയിൽ ഒരുങ്ങുന്നു. കോംപാക്ട് എസ്‌.യു.വിയുടെ വരവോടെ ഇന്ത്യയിൽ സ്‌കോഡ പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണ്. ദേശീയ തലത്തിൽ കമ്പനി നടത്തിയ 'നെയിം യുവർ സ്‌കോഡ' എന്ന പേരിടൽ മത്സരത്തിലൂടെ പൊതുജനങ്ങൾ നിർദേശിച്ച പേരുകളിൽ നിന്നാണ് ഈ നാമം തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തിലേറെ ആളുകളാണ് പേരുകൾ നിർദേശിച്ചത്. ഇവയിൽ 24,000 പേരുകളും ഏറെ സവിശേഷമായിരുന്നു.

ഫെബ്രുവരിയിലാണ് ഈ പുതിയ മോഡലിന്റെ ആദ്യ പ്രഖ്യാപനം നടന്നത്. വിപുലമായ രീതിയിൽ കൈലാക്കിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പുതിയ എസ്. യു.വി കൈലാക്ക് സ്‌കോഡ എന്ന ബ്രാൻഡിനോട് ഇന്ത്യക്കാരുടെ ഇഷ്ടം വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലേയും യുറോപ്പിലേയും സ്‌കോഡ ടീമുകൾ വികസിപ്പിക്കുന്ന കൈലാക്കിന്റെ ഉത്പാദനം ഇന്ത്യയിലായിരിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടര്‍ പിറ്റർ ജനെബ പറഞ്ഞു.

ക്രിസ്റ്റൽ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് കൈലാക്ക് ഉണ്ടായത്.