പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ കുമ്പളങ്ങിയിൽ ധനലക്ഷമി ഗ്രൂപ്പ് തയ്യൽ യൂണിറ്റ് ആരംഭിച്ചു. മൂന്നുലക്ഷം രൂപയാണ് പദ്ധതി തുക. എഴുപത്തിയഞ്ച് ശതമാനം സബ്സിഡി ബ്ലോക്ക് പഞ്ചായത്ത് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു തോമസ് ഉദ്ഘാടനം ചെയ്തു. മെറ്റിൽഡ മൈക്കിൾ, കെ.കെ. ശെൽവരാജൻ, ജോളി പൗവ്വത്തിൽ, ശ്രീമതി അജയൻ, അനിൽകുമാർ കെ.കെ, ദീപക് ലാൽ കെ, ഹരിശങ്കർ, രമ മോഹനൻ, സുലേഖ മധു എന്നിവർ സംസാരിച്ചു.