gopooja
ശ്രീകൃഷ്ണജന്മാഷ്ടമിയോട് അനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തി തൃക്കത്ര ശ്രീധരൻ എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ നടന്ന ഗോപൂജ

കൊച്ചി: ശ്രീകൃഷ്ണജന്മാഷ്ടമിയോട് അനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ ഗോപൂജ നടത്തി. മേൽശാന്തി തൃക്കത്ര ശ്രീധരൻ എമ്പ്രാന്തിരി കാർമ്മികത്വം വഹിച്ചു. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ജി. സതീശ്കുമാർ, പി. സോമനാഥൻ, മേലേത്ത് രാധാകൃഷ്ണൻ, എസ്.വി. ഗോപകുമാർ , സി. ജി. രാജഗോപാൽ, പി. വി. അതികായൻ, ടി. എൻ. ഹേമചന്ദ്ര വർമ്മ, ലക്ഷ്മി നാരായണൻ, കെ. മോഹനൻപിള്ള എന്നിവർ നേതൃത്വം നൽകി. ദിവാൻസ് റോഡിലെ ആസാദി ഗോശാലയിൽ മഹാഗോപൂജയും തിരുമല ദേവസ്വം ക്ഷേത്രത്തിൽ ഉറിയടിയും ഉണ്ടായിരുന്നു.