qarry

അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പാലിശ്ശേരി അമ്പലത്തുരുത്ത് ഭാഗത്ത് കോട്ടത്തെണ്ട് മലയിൽ അനുവദിച്ച കരിങ്കൽ ക്വാറിയുടെ എല്ലാവിധ ലൈസൻസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നൂറുകണക്കിന് വീടുകളും പള്ളിയും അമ്പലവും സ്കൂളും ആശുപത്രിയും ഉൾപ്പെടുന്ന ഈ പ്രദേശത്ത് കരിങ്കൽ ക്വാറി ആരംഭിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക. ജനകീയ സമിതിയുടെ നേതാക്കളായ രനിത ഷാബു, ഷാജു കോലഞ്ചേരി, ജോണി മയ്പാൻ, മേരി ആന്റണി, കെ.കെ മുരളി, കെ.പി അനീഷ്, മുന്നൂർപ്പിള്ളി ഇടവക വികാരി വർക്കി കാവാലിപ്പാടൻ തുടങ്ങിയവർ സംസാരിച്ചു.