കൊച്ചി: മാധവ ഫാർമസ്യുട്ടികൽസ് സ്ഥാപകൻ ഡോ. ബാബു വാസുദേവന്റെ നിര്യാണത്തിൽ ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് അനുശോചിച്ചു. ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി, കൺവീനർ കെ.കെ. പീതാംബരൻ, ഭാരത് ധർമ്മജനസേന ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത്, നിയോജക മണ്ഡലം സെക്രട്ടറി ബിജു കെ. ഗോപി, അർജുൻ ഗോപിനാഥ്, ശ്രീനാരായണ സാംസ്‌കാരിക സമിതി മദ്ധ്യമേഖലാ സെക്രട്ടറി എം.എൻ. മോഹൻ, മനോജ് മാടവന, മുൻ ജില്ലാ സെക്രട്ടറി ടി.ഡി. ദിലീപ് രാജ്, മനോജ് പെരുമ്പിള്ളി, രഘുനാഥ് ചോയ് എന്നിവർ സംസാരിച്ചു.