shaji

പെരുമ്പാവൂർ: മെറ്റൽ ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിച്ച് നീക്കുന്നതിനിടെ സമീപത്ത് നിന്ന യുവാവ് കോൺക്രീറ്റ് ബീം ദേഹത്ത് വീണ് മരിച്ചു. പെരുമ്പാവൂർ പള്ളിക്കവല അമ്പാടൻ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി മകൻ ഷാജി (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ അയ്മുറി കയ്യുത്തിയാലിൽ പ്രവർത്തിക്കാതെ കിടന്നിരുന്ന വെട്ടിക്കനാകുടി ജോർജിന്റെ ക്രഷർ ടാങ്ക് പൊളിക്കുന്നതിനിടെയായിരുന്നു അപകടം. ആയത്തുപടി സ്വദേശിക്ക് ടാങ്ക് വിറ്റത് ഇന്നലെ ഹിറ്റാച്ചി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. കോൺക്രീറ്റ് സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ഷാജി. ടാങ്ക് പൊളിക്കുന്നതിനിടെ സമീപത്ത് ചെന്ന് നോക്കുന്നതിനിടെ ടാങ്ക് മറിഞ്ഞ് വീഴുകയായിരുന്നു. ടാങ്ക് പൊളിക്കാൻ കൂടെ നിന്നിരുന്ന അന്യസംസ്ഥാന തൊഴിലാളി സമീപത്തെ കുളത്തിൽ ചാടിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: അജീന. മക്കൾ: മുഹമ്മദ് സിനാൻ , മുഹമ്മദ് സ്വഫ് വാൻ, മുഹമ്മദ് സമീർ. മൂവരും തുണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ്.