കൊച്ചി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നാനൂറിലധികം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും. എറണാകുളം ടൗൺഹാൾ, അയ്യപ്പൻകാവ് ക്ഷേത്രം, എറണാകുളം തിരുമല ദേവസ്വം ബോർഡ് ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുമാരേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്രകളിൽ ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണൻ, മുൻ ജയിൽ ഡി.ജി.പി എം.ജി.എ. രാമൻ, ജസ്റ്റീസ് പി.എസ്.ഗോപിനാഥൻ, കഥാകൃത്ത് ശ്രീകുമാരി രാമചന്ദ്രൻ, സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് സുമംഗല സുനിൽ, സ്വാമി ശിവസ്വരൂപാനന്ദ, വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, പ്രാന്തപ്രചാരക് എസ്.സുദർശനൻ, ബാലഗോകുലം സംസ്ഥാന കാര്യദർശി സി.അജിത്, ഡോ.കെ.എൻ. രാഘവൻ, ഐ.ആർ.എസ് ജനറൽ സെക്രട്ടറി സി.എ. വിവേക് കൃഷ്ണ ഗോവിന്ദ്, ഡോ. ജി. സതീശ് കുമാർ, സി.ജി.രാജഗോപാൽ, സ്വാഗത സംഘം ജനറൽ കൺവീനർ പ്രകാശ് ബാബു, പി.വി. അതികായൻ എന്നിവർ പങ്കെടുക്കും. ശോഭായാത്രകൾ ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തിൽ ഏഴുമണിയോടെ സമാപിക്കും.