accident

കൊച്ചി: വൈറ്റിലയിൽ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മീഡിയനിലും
വൈദ്യുത തൂണിലും ഇടിച്ച് അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടത്തിൽ കാറിലെ യാത്രക്കാരായ ഡ്രൈവർ വടയാർ പൊന്നാംതറ ബിനിൽ (48), വടയാർ ഓണംതറ ലൈല (77) എന്നിവർക്കു പരിക്കേറ്റു. ഇവരെ വെൽകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞ് കേബിളുകളിൽ തങ്ങിനിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. സ്ഥലത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.